ബർമുഡ ട്രയാങ്കിൾ : രഹസ്യങ്ങൾ ചുരുളഴിഞ്ഞുവെന്ന്
ബര് മുഡ ട്രയാംഗിളിന്റെ 'രഹസ്യം' ചുരുളഴിഞ്ഞുവോ! 'ചെകുത്താന്റെ ത്രികോണം' എന്ന അപരനാമത്തിലാണ് ബര്‍മുഡ ട്രയാംഗിള്‍ അറിയപ്പെടുന്നത്. സമുദ്ര-വ്യോമ സഞ്ചാരികള്‍ ഭീതിയോടെ കേള്‍ക്കുന്ന നാമം. കപ്പലുകളും വിമാനങ്ങളും അകാരണമായി അപ്രത്യക്ഷമാകുന്ന പ്രദേശം. അന്യഗ്രഹജീവികള്‍ മുതല്‍ 'ചതിയന്‍ തിരമാലകള്‍' വരെ ബര്‍മുഡയുടെ നിഗൂഢതയ്ക്ക് കാരണമായി പറയപ്പെടുന്നുണ്ടായിരുന്നു . ഇത്തരം വികലവും തെളിയിക്കപ്പെടാത്തത്തുമായ ഒട്ടേറെ സിദ്ധാന്തങ്ങൾ ബർമുഡ ട്രയാങ്കിളിനെ ചുറ്റിപ്പറ്റി നിലനിന്നിരുന്നെങ്കിലും ഏതാനും ആഴ്ചകൾക്കു മുമ്പ് ബർമുഡ ട്രയാങ്കിളിലെ രഹസ്യങ്ങളുടെ ചുരുൾ അഴിഞ്ഞു എന്ന വാദവുമായി ഒരു കൂട്ടം ഗവേഷകർ മുമ്പോട്ടു വന്നു. യഥാര്‍ഥ രഹസ്യം ഇതൊന്നും അല്ലെന്നു, ഷഡ്ഭുജാകൃതിയിലുള്ള ഒരിനം വിചിത്രമേഘങ്ങളും അവ സൃഷ്ടിക്കുന്ന 'എയര്‍ ബോംബു'കളും ആണ് ബര്‍മുഡയെ അപകടമേഖലയാക്കുന്നതെന്നുമാണ് ഗവേഷകര്‍ അഭിപ്രായപ്പെട്ടത്. ബര്‍മുഡ ട്രയാംഗിളിന്റെ 'രഹസ്യം' ഒടുവില്‍ തങ്ങള്‍ അനാവരണം ചെയ്തതായി അവര്‍ അവകാശപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക Thanks