Posts

Showing posts from 2017

Our YouTube Channel ചുരുളഴിയാത്ത രഹസ്യങ്ങൾ

google944c567dd499cf10.html

മരിച്ച ശേഷം തിരിച്ചുവന്നവർ പറഞ്ഞു തന്ന അനുഭവങ്ങൾ | Life After Death | Paranormal activity

Image
മരണം നമുക്കെല്ലാവർക്കും സംഭവിക്കുമെന്ന് ഉറപ്പാണ്. എന്നാൽ മരണത്തിനു ശേഷവും ജീവിതമുണ്ടെന്ന്‌ എത്രപേർ വിശ്വസിക്കുന്നുണ്ട് ? സത്യം പറഞ്ഞാൽ മരണത്തെ നമുക്ക് എല്ലാവർക്കും പേടിയാണ്. എന്നാൽ മരിച്ചതിനു ശേഷം തിരിച്ചുവന്ന ഏതാനും ചില വ്യത്യസ്തമായ അനുഭവങ്ങൾ ഈയ്യിടെ പുറത്തുവന്നിരുന്നു. താഴെ കൊടുത്തിരിക്കുന്ന വീഡിയോയിൽ വളരെ വ്യക്തമായി അവരുടെ വിശദീകരണങ്ങൾ മനസ്സിലാക്കാൻ സാധിക്കും.

ഒറ്റക്കല്ലിൽ തീർത്ത ക്ഷേത്രം | എല്ലോറ ക്ഷേത്രം വിസ്മയിപ്പിക്കും | Ajanta Ellora Caves

Image
പാറ തുരന്ന് ഒരു വലിയ കരിങ്കല്ലിന്റെ പാറ തന്നു അതിന്റെ ഉൾവശത്തെ കല്ല്‌ മുഴുവനും തുരന്നു കളഞ്ഞു നാലുവശത്തും ചുമരുകൾ മാത്രം ബാക്കി വച്ച് അതിനെ ഒരു മുറിയാക്കി മാറ്റാൻ പറഞ്ഞാൽ ചെയ്യാൻ പറ്റുമോ?. ഇല്ല അല്ലെ. എങ്കിൽ കേള്കുക അങ്ങിനെ ഒരു മലയെ തന്നെ ഒരു ക്ഷേത്ര സമുചയമാക്കി മാറ്റിയ കഥ പറയാനുണ്ട് ഭാരതത്തിലെ അജന്ത എല്ലോറ ക്ഷേത്ര സമുച്ചയങ്ങല്ക്. മഹാരാഷ്ട്രയിലെ ഔരങ്ങബാദിനദുതു സ്ഥിതി ചെയ്യുന്ന എല്ലോറ ക്ഷേത്ര സമുച്ചയം അട്ബുധങ്ങളുടെ പറുദീസയാണ്. ഒരു പക്ഷെ ലോകത്തിലെ 7 മഹാട്ബുധങ്ങളും ചേർത്ത് വച്ചാലും ഇവിടെയുള്ള കൈലാസനാഥ ക്ഷേത്രത്തിന്റെ നിർമിതിയുടെ 7 അയലത് പോലും വരില്ല എന്നതാണ് സത്യം. കൈലാസനാഥ ക്ഷേത്രം നിര്മിചിരിക്കുന്നത് കല്ലുകളോ മട്ടൊ ചെര്തുവച്ചല്ല മറിച്ച് ഒരു വലിയ കരിങ്കല്ലിന്റെ മല അങ്ങിനെ തന്നെ ക്ഷേത്രമാക്കി മാറ്റുകയായിരുന്നു. ഏകദേശം  400000 ടണ്‍ പാറ എങ്കിലും അതിനുള്ളിൽ നിന്നും തുരന്നു മാറ്റിയിട്ടുണ്ടാകും എന്നാണ്. ആള്കാരെ വച്ച് തുരന്നു മാറ്റിയാൽ ആയിരക്കണക്കിന് വർഷത്തെ പരിശ്രമം വേണ്ടിവരും. പക്ഷെ ചരിത്രം പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് ഇത് നിര്മിക്കാൻ കേവലം 20 വർഷത്തിൽ താഴെയേ എടുത്തിട്ടുള്ള...

പുരുഷന്മാർക്ക്‌ ലൈംഗികാതിക്രമങ്ങളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത കാലം

Image
സ്ത്രീകൾക്ക് മാത്രമല്ല പുരുഷന്മാർക്കും ലൈംഗികാതിക്രമങ്ങളെ പേടിച്ച് പുറത്തിറങ്ങാൻ പറ്റാത്ത കാലം ഭാവനയിൽ കാണാൻ സാധിക്കുമോ ??? 33 യുവാക്കളെ കെട്ടിയിട്ട് ബലാത്സംഗം ചെയ്ത് അതിക്രൂരമായി കൊന്ന് തള്ളിയ മനുഷ്യന്റെ കഥയാണിത്...  സുമുഖരായ 33 യുവാക്കളെ ബലമായി തന്റെ വസതിയിൽ കൊണ്ട് വന്ന് കൈകൾ കെട്ടിയിട്ട് ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കുകയും ശേഷം അതിക്രൂരമായ രീതിയിൽ കൊന്ന് കൊലവിളിച്ച മനുഷ്യൻ.  ആരായാലും നെറ്റി ചുളിച്ചു പോവും. സ്വാഭാവികം. നെറ്റി ചുളിച്ചിട്ട്‌ കാര്യമില്ല. സംഭവം സത്യമാണ്. വ്യത്യസ്ത തരം മനുഷ്യന്മാർ ഓരോ തരം ഇഷ്ടങ്ങളോ അല്ലെങ്കിൽ ആഗ്രഹങ്ങളോ കൊണ്ട് നടക്കുന്നവരായിരിക്കും. എന്നാലും ഇതിത്തിരി കൂടിപ്പോയില്ലേ... ? കില്ലർ ക്ലൗൺ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ജോൺ വെയ്ൻ ഗേയ്സി എന്ന മനുഷ്യനാണ് താരം. ഇൗ സീരിയൽ കൊലപാതകങ്ങളുടെ സ്വഭാവം നിങ്ങളുടെ നിഗമനങ്ങൾക്ക്‌ അപ്പുറത്താണ്... ഇയാളെ പറ്റി കൂടുതൽ അറിഞ്ഞാൽ നിങ്ങൾ അന്തം വിട്ടു പോവും. താഴെ കൊടുത്ത വീഡിയോയിൽ വ്യക്തമായി കാണിക്കുന്ന സംഭവ വികാസങ്ങൾ മറ്റുള്ളവരിലേക്ക് എത്തിച്ച് എല്ലാവരെയും ഇത്തരം കാര്യങ്ങളിൽ അവബോധമുള്ളവരാക്കി തീർക്കണം....

ഇന്ത്യയിലെ ബർമുഡ ട്രയാംഗിൾ : സത്യമാണ് | Indian Bermuda Triangle | The Non Return Lake In India

Image
ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. അവയ്ക്കുപിന്നിലെ കാരണങ്ങള്‍ അജ്ഞാതമായതുകൊണ്ടു തന്നെ ഇന്നും ചുരുളഴിയാത്ത കാര്യങ്ങളുടെ പട്ടികയിലാണ് ഇവയില്‍ മിക്കവയുടെയും സ്ഥാനം. നൂറ്റാണ്ടുകളായി ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒരു പ്രതിഭാസമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്കിള്‍ . കടല്‍ സഞ്ചാരികള്‍ക്കും വിമാനയാത്രികള്‍ക്കും നൂറ്റാണ്ടുകളായി ഭീഷണി ഉയര്‍ത്തുന്ന ബര്‍മുഡ ട്രയാങ്കിള്‍ കൊണ്ടുപോയിട്ടുള്ള മനുഷ്യജീവനുകളും കപ്പലുകളും വിമാന ങ്ങളുമൊന്നും എണ്ണിത്തീര്‍ക്കാനാവുന്നതല്ല. ഇതൊക്കെ നമ്മുടെ രാജ്യത്തല്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കാന്‍ വരട്ടെ... ആളുകളുടെ ജീവനെടുക്കുന്ന, പോയാല്‍ ഒരു തിരിച്ചുവരവില്ലാത്ത ഒരിടം നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യന്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന ദ നോൺ റിട്ടേണ്‍ തടാകത്തെക്കുറിച്ചറിയാം ( The Non Return Lake ) ഇതെവിടെ ആണ് ?? ഏത് സംസ്ഥാനത്തിലാണ് ??? വീഡിയോ കാണാം

മാമ്മത്തുകൾ പുനർജനിക്കുന്നു | Mamoths are Coming Back To Earth

Image
ആനകളിലെ വംശനാശം വന്ന വകഭേദമാണ് മാമത്തുകള്‍ . ഇതിനെ സാധാരണയായി വളഞ്ഞ കൊമ്പുമായി ചിത്രീകരിച്ച് കാണുന്നു. 1.6 ലക്ഷം വര്‍ഷങ്ങള്‍ക്കും 3500 വര്‍ഷങ്ങള്‍ക്കും ഇടയിലായി ജീവിച്ചിരുന്ന, ഹിമയുഗത്തിനൊടുവിലെന്നോ വംശനാശം വന്നു എന്ന് കരുതപ്പെടുന്ന, അന്യംനിന്നുപോയ ജീവികളില്‍ ലോകത്തിലെ ഏറ്റവും പ്രശസ്തമായ ഒന്നാണ് Mammoth . ഇവയെ ഭൂമിയിൽ വീണ്ടും ജനിപ്പിക്കാൻ സാധിക്കുമെന്ന് ശാസ്ത്രലോകം പ്രത്യാശ പ്രകടിപ്പിക്കുന്നുണ്ട്. മാമത്തുകളെ അതിന്റെ തനിമയോടെ തന്നെ പുനർജനിപ്പിക്കാൻ സാധ്യമാണെന്ന് ശാസ്ത്രലോകം സമർത്ഥിക്കുന്നത് ഏത് തരത്തിലാണ് എന്നറിയേണ്ടേ ??? വീഡിയോ കണ്ട് നോക്കൂ... ഇതിനെ സാധാരണയായി വളഞ്ഞ കൊമ്പുമായി ചിത്രീകരിച്ച് കാണുന്നു. 1.6 ലക്ഷം വർഷങ്ങൾക്കും 3500 വർഷങ്ങൾക്കും ഇടയിലായി ജീവിച്ചിരുന്നു. ഹിമയുഗത്തിനൊടുവിലെന്നോ വംശനാശം വന്നു എന്നു കരുതപ്പെടുന്നു. മാമോത്ത് എന്ന വാക്ക് мамонт എന്ന റഷ്യൻ പദത്തിൽ നിന്ന് ഉത്ഭവിച്ചു. 

കേരളത്തിൽ നടന്ന ഒരു "പ്രേത വിവാഹം"

Image
രമേശനും സുകന്യക്കും പരലോകത്ത് ആദ്യരാത്രി; ഭൂമിയില്‍ താലികെട്ട് വിഭവ സമൃദമായ സദ്യ ഒരുക്കി ബന്ധുക്കള്‍. മരിച്ചു പോയവരെ ഒന്നിപ്പിക്കുന്ന രീതിയിൽ നടന്ന ഒരു കല്യാണമാണ് വിഷയം. കേൾക്കുമ്പോൾ തികച്ചും വ്യത്യസ്തവും വിചിത്രമാണ് കഥ. എന്നാല് സംഭവം സത്യമാണ്. ഇൗ വിചിത്രമായ വിവാഹം നടന്നത് മറ്റെവിടെയുമല്ല. നമ്മുടെ സ്വന്തം കേരളത്തിൽ... കാസർഗോഡ് ജില്ലയിലാണ്. രമേശനും സുകന്യയും വിവാഹിതരാകുകയാണ്. എല്ലാം മുറപോലെ നടന്നു. ഒന്നിനും ഒരുകുറവുമില്ല. ബന്ധുക്കള്‍ വിളിച്ചവരും ചടങ്ങിന് എത്തി. പക്ഷേ, പെണ്ണും ചെക്കനും മാത്രമല്ല. കാരണം അവര്‍ എന്നേ ഇഹലോകം വെടിഞ്ഞിരിക്കുന്നു. കൊട്ടും കുരവയും സദ്യയും ഗംഭീരമായിരുന്നു. നവവധുവും വരനുമില്ലാതെ കാസര്‍കോട്ട് നടന്ന വിവാഹ ചടങ്ങുകള്‍ ഏവരെയും ആശ്ചര്യപ്പെടുത്തി. രമേശനും സുകന്യയും മരിച്ചിട്ട് വര്‍ഷങ്ങളായി.  വിചിത്രമായ ഇൗ പ്രേതവിവാഹത്തിന്റെ തീർത്തും രസകരമായ കൂടുതൽ വിശദ വിവരങ്ങൾക്ക് വീഡിയോ കാണുക  Click Here to Watch The Video From YouTube

ഫ്രഞ്ചുകാരെ അമ്പരപ്പിച്ച മമ്മി The Mummy Who Made French Wonder

Image
മമ്മികളെ കുറിച്ച് നാം കേൾക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായി. 3000 ഒാ 4000 ഒാ വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്ന ഫറോവയുടെ മൃതദേഹം ഇന്നും കേടുകൂടാതെ സൂക്ഷിക്കാൻ തരത്തിൽ നിലനിൽക്കുന്നത് മാനവ കുലത്തിന് തന്നെ അൽഭുതം ആണ്‌. 1898-ലാണ് ഈജിപ്തിലെ ഫറോവയുടെ മമ്മി കണ്ടെടുത്തത്. ശേഷം ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തിലാണ് കമ്പ്യൂട്ടര് മുഖേന വളരെ സൂക്ഷ്മമായി പരിശോധന നടത്തി വിവരങ്ങളറിയാന്സാധിക്കുന്ന അത്യാധുനിക വൈദ്യശാസ്ത്ര ഉപകരണം ശാസ്ത്രജ്ഞന്മാര് വികസിപ്പിച്ചെടുത്തത്. നൂറോളം വർഷങ്ങൾക്കിപ്പുറം 1981-ല് ഫ്രാന്സോ മത്‌റാന് ഫ്രാന്സിന്റെ ഭരണസാരഥ്യം ഏറ്റെടുത്ത ഘട്ടത്തില് ഫറോവയുടെ മമ്മിയെ സൂക്ഷിക്കാന് ഫ്രാന്സിനെ അനുവദിക്കണമെന്ന് ഈജിപ്തിനോട് അഭ്യര്ത്ഥിച്ചു. തുടര്ന്ന് ഫ്രാന്സിലെ പാരീസ് വിമാനത്താവളത്തില് ഫ്രഞ്ച് പ്രസിഡന്റും മന്ത്രിമാരും മറ്റ് ഉന്നത ഉദ്യോഗസ്ഥരും തലകുനിച്ച് ഫറോവയുടെ മമ്മിക്ക് രാജകീയസ്വീകരണം നല്കി. പിന്നീട് ഫ്രഞ്ച് പുരാവസ്തു കേന്ദ്രത്തിലെ പ്രത്യേകസജ്ജീകരണത്തിലേക്ക് ആ മമ്മിയെ മാറ്റി.   അക്കാലത്തെ ഏറ്റവും വിദഗ്ധരായ പുരാവസ്തു ശാസ്ത്രജ്ഞരും ശസ്ത്രക്രിയാവിദഗ്ദന്മാരും പ്രസ്തുത മമ്മിയെക്കുറിച്ച ഗവ...

മരണത്തെ മറി കടക്കാന്‍ കഴിയുന്നു : ശവശരീരത്തില്‍ തല വിജയകരമായി മാറ്റി വെച്ചു

Image
വിയന്ന : ലോകത്തെ മാറ്റി മറിച്ച് അവയവമാറ്റ ശസ്ത്രക്രിയ . മരണമെന്ന പ്രഹേളികയെ മറികടക്കാന്‍ ശാസ്ത്രജ്ഞര്‍ രംഗത്ത്.മരണത്തെ മറി കടക്കാന്‍ കഴിയുന്നു : ശവശരീരത്തില്‍ തല വിജയകരമായി മാറ്റി വെച്ചു  അവയവമാറ്റ ശസ്ത്രക്രിയയില്‍ ലോകം ഇപ്പോഴും കാത്തിരിക്കുന്നത് ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയക്കുവേണ്ടിയാണ്. അതിലേക്കുള്ള വലിയ ചവിട്ടുപടിയായി ആദ്യത്തെ തലമാറ്റിവെക്കല്‍ ശസ്ത്രക്രിയ ഡോക്ടര്‍മാര്‍ പൂര്‍ത്തിയാക്കി. ഇതിലൂടെ ഈ പ്രക്രീയയുടെ പല സങ്കീര്‍ണതകളും മറികടക്കാനായതായി ഇറ്റാലിയന്‍ പ്രൊഫസ്സര്‍ സെര്‍ജിയോ കന്നവാരോ പറഞ്ഞു. 18 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയിലൂടെയാണ് തലമാറ്റിവെക്കല്‍ പരീക്ഷണം വിജയിപ്പിച്ചത്. രക്തധമനികളും ഞെരമ്പുകളും സ്‌പൈനല്‍ കോഡും തമ്മില്‍ ബന്ധിപ്പിക്കുന്നതായിരുന്നു ശസ്ത്രക്രിയയിലെ ശ്രമകരമായ ദൗത്യം. വിശദമായ വിവരങ്ങൾക്ക് വീഡിയോ കാണുക :

ബർമുഡ ട്രയാങ്കിൾ : രഹസ്യങ്ങൾ ചുരുളഴിഞ്ഞുവെന്ന്

Image
ബര് ‍മുഡ ട്രയാംഗിളിന്റെ 'രഹസ്യം' ചുരുളഴിഞ്ഞുവോ! 'ചെകുത്താന്റെ ത്രികോണം' എന്ന അപരനാമത്തിലാണ് ബര്‍മുഡ ട്രയാംഗിള്‍ അറിയപ്പെടുന്നത്. സമുദ്ര-വ്യോമ സഞ്ചാരികള്‍ ഭീതിയോടെ കേള്‍ക്കുന്ന നാമം. കപ്പലുകളും വിമാനങ്ങളും അകാരണമായി അപ്രത്യക്ഷമാകുന്ന പ്രദേശം. അന്യഗ്രഹജീവികള്‍ മുതല്‍ 'ചതിയന്‍ തിരമാലകള്‍' വരെ ബര്‍മുഡയുടെ നിഗൂഢതയ്ക്ക് കാരണമായി പറയപ്പെടുന്നുണ്ടായിരുന്നു .  ഇത്തരം വികലവും തെളിയിക്കപ്പെടാത്തത്തുമായ ഒട്ടേറെ  സിദ്ധാന്തങ്ങൾ ബർമുഡ ട്രയാങ്കിളിനെ ചുറ്റിപ്പറ്റി നിലനിന്നിരുന്നെങ്കിലും ഏതാനും  ആഴ്ചകൾക്കു മുമ്പ്  ബർമുഡ ട്രയാങ്കിളിലെ രഹസ്യങ്ങളുടെ ചുരുൾ അഴിഞ്ഞു  എന്ന വാദവുമായി  ഒരു കൂട്ടം ഗവേഷകർ മുമ്പോട്ടു വന്നു. യഥാര്‍ഥ രഹസ്യം ഇതൊന്നും അല്ലെന്നു, ഷഡ്ഭുജാകൃതിയിലുള്ള ഒരിനം വിചിത്രമേഘങ്ങളും അവ സൃഷ്ടിക്കുന്ന 'എയര്‍ ബോംബു'കളും ആണ് ബര്‍മുഡയെ അപകടമേഖലയാക്കുന്നതെന്നുമാണ് ഗവേഷകര്‍ അഭിപ്രായപ്പെട്ടത്. ബര്‍മുഡ ട്രയാംഗിളിന്റെ 'രഹസ്യം' ഒടുവില്‍ തങ്ങള്‍ അനാവരണം ചെയ്തതായി അവര്‍ അവകാശപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക   Thanks