Posts

Showing posts with the label Bermuda triangle mystery solved

ഇന്ത്യയിലെ ബർമുഡ ട്രയാംഗിൾ : സത്യമാണ് | Indian Bermuda Triangle | The Non Return Lake In India

Image
ചുരുളഴിയാത്ത ഒട്ടേറെ രഹസ്യങ്ങളും നിഗൂഢതകളും ഒട്ടേറെയുണ്ട് നമുക്ക് ചുറ്റും. അവയ്ക്കുപിന്നിലെ കാരണങ്ങള്‍ അജ്ഞാതമായതുകൊണ്ടു തന്നെ ഇന്നും ചുരുളഴിയാത്ത കാര്യങ്ങളുടെ പട്ടികയിലാണ് ഇവയില്‍ മിക്കവയുടെയും സ്ഥാനം. നൂറ്റാണ്ടുകളായി ഉത്തരം കണ്ടെത്താന്‍ കഴിയാത്ത ഒരു പ്രതിഭാസമാണ് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബര്‍മുഡ ട്രയാങ്കിള്‍ . കടല്‍ സഞ്ചാരികള്‍ക്കും വിമാനയാത്രികള്‍ക്കും നൂറ്റാണ്ടുകളായി ഭീഷണി ഉയര്‍ത്തുന്ന ബര്‍മുഡ ട്രയാങ്കിള്‍ കൊണ്ടുപോയിട്ടുള്ള മനുഷ്യജീവനുകളും കപ്പലുകളും വിമാന ങ്ങളുമൊന്നും എണ്ണിത്തീര്‍ക്കാനാവുന്നതല്ല. ഇതൊക്കെ നമ്മുടെ രാജ്യത്തല്ലല്ലോ എന്നോര്‍ത്ത് സമാധാനിക്കാന്‍ വരട്ടെ... ആളുകളുടെ ജീവനെടുക്കുന്ന, പോയാല്‍ ഒരു തിരിച്ചുവരവില്ലാത്ത ഒരിടം നമ്മുടെ രാജ്യത്തുണ്ട്. ഇന്ത്യന്‍ ബര്‍മുഡ ട്രയാങ്കിള്‍ എന്നറിയപ്പെടുന്ന ദ നോൺ റിട്ടേണ്‍ തടാകത്തെക്കുറിച്ചറിയാം ( The Non Return Lake ) ഇതെവിടെ ആണ് ?? ഏത് സംസ്ഥാനത്തിലാണ് ??? വീഡിയോ കാണാം

ബർമുഡ ട്രയാങ്കിൾ : രഹസ്യങ്ങൾ ചുരുളഴിഞ്ഞുവെന്ന്

Image
ബര് ‍മുഡ ട്രയാംഗിളിന്റെ 'രഹസ്യം' ചുരുളഴിഞ്ഞുവോ! 'ചെകുത്താന്റെ ത്രികോണം' എന്ന അപരനാമത്തിലാണ് ബര്‍മുഡ ട്രയാംഗിള്‍ അറിയപ്പെടുന്നത്. സമുദ്ര-വ്യോമ സഞ്ചാരികള്‍ ഭീതിയോടെ കേള്‍ക്കുന്ന നാമം. കപ്പലുകളും വിമാനങ്ങളും അകാരണമായി അപ്രത്യക്ഷമാകുന്ന പ്രദേശം. അന്യഗ്രഹജീവികള്‍ മുതല്‍ 'ചതിയന്‍ തിരമാലകള്‍' വരെ ബര്‍മുഡയുടെ നിഗൂഢതയ്ക്ക് കാരണമായി പറയപ്പെടുന്നുണ്ടായിരുന്നു .  ഇത്തരം വികലവും തെളിയിക്കപ്പെടാത്തത്തുമായ ഒട്ടേറെ  സിദ്ധാന്തങ്ങൾ ബർമുഡ ട്രയാങ്കിളിനെ ചുറ്റിപ്പറ്റി നിലനിന്നിരുന്നെങ്കിലും ഏതാനും  ആഴ്ചകൾക്കു മുമ്പ്  ബർമുഡ ട്രയാങ്കിളിലെ രഹസ്യങ്ങളുടെ ചുരുൾ അഴിഞ്ഞു  എന്ന വാദവുമായി  ഒരു കൂട്ടം ഗവേഷകർ മുമ്പോട്ടു വന്നു. യഥാര്‍ഥ രഹസ്യം ഇതൊന്നും അല്ലെന്നു, ഷഡ്ഭുജാകൃതിയിലുള്ള ഒരിനം വിചിത്രമേഘങ്ങളും അവ സൃഷ്ടിക്കുന്ന 'എയര്‍ ബോംബു'കളും ആണ് ബര്‍മുഡയെ അപകടമേഖലയാക്കുന്നതെന്നുമാണ് ഗവേഷകര്‍ അഭിപ്രായപ്പെട്ടത്. ബര്‍മുഡ ട്രയാംഗിളിന്റെ 'രഹസ്യം' ഒടുവില്‍ തങ്ങള്‍ അനാവരണം ചെയ്തതായി അവര്‍ അവകാശപ്പെടുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക   Thanks